22
Feb 2019
Friday
Kuttanadu

സാഫ് കപ്പ്; സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

indian football team

സാഫ് കപ്പ് ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നേപ്പാളും മാലിദ്വീപും തമ്മിലാണ് ആദ്യ സെമി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയേയും, രണ്ടാം മത്സരത്തില്‍ മാലിദ്വീപിനേയും പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സെമി പ്രവേശനം. 2013 ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ വിജയിച്ചിരുന്നു.

Top