13,000 കിമി ട്രാക്ക് നവീകരണവുമായി ഇന്ത്യന്‍ റെയില്‍വേ

indian railway a

ദേശീയ ഗതാഗത സംവിധാനത്തില്‍ ഏറ്റവുമധികം വാര്‍ഷിക ചെലവ് വരുന്ന ട്രാക്ക് വൈദ്യുതീകരണത്തിനാണ് റെയില്‍വേയുടെ നീക്കം. ഇതിനായുള്ള പദ്ധതിക്ക് ഇന്ന് ക്യാബിനറ്റ് അംഗീകാരം ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 14,000 കോടി നിക്ഷേപം മിഷന്‍ 100% ഇലക്ട്രിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശം. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ പദ്ധതി പൂര്‍ത്തീകരണമാണ് ലക്ഷ്യം. ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ ,ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത്.

വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ഇന്ധന ഉപയോഗത്തില്‍ പ്രതിവര്‍ഷം 3.4 മില്യണ്‍ ടണ്ണിന്റെ കുറവ് വരും. 8,400 കിമി ട്രാക്കുകളാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വൈദ്യുതീകരിച്ചത്.

Top