സാലറി ചലഞ്ചിനെ എതിര്‍ത്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്ത്. ഉത്തരവില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ ശമ്പളം നല്‍കില്ലെന്നാണ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ പറയുന്നത്. ഇഷ്ടമുള്ള തുക ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭേദഗതി സര്‍ക്കാര്‍ ഉത്തരവില്‍ കൊണ്ടുവരണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.
സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിലേക്ക് നൽകാനാണ് ഉത്തരവ്. 11 നിർദ്ദേശങ്ങളോടെയാണ് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. പത്തു ഗഡുക്കളായി ശമ്പളം പിടിക്കും. ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ എഴുതി നൽകണമെന്ന വ്യവസ്ഥയോടാണ് പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here