100 രൂപയ്ക്ക് സൗജന്യ കോളിങ്ങും അണ്‍ലിമിറ്റഡ് ഡേറ്റയുമായി ജിയോയുടെ പിറന്നാളാഘോഷം

രണ്ടാം വാര്‍ഷികം സ്റ്റൈലിലാക്കുകയാണ് ജിയോ. ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളുമായാണ് ജിയോ എത്തിയിരിക്കുന്നത്. മൊത്തം ഉപഭോക്താക്കള്‍ക്കും 16 ജിബി ഡേറ്റ നല്‍കുന്ന പ്ലാന്‍ പോയവാരം കമ്പനി കൊണ്ടുവന്നിരുന്നു.
മൈ ജിയോ ആപ്പില്‍ ഫോണ്‍ പേയുമായുള്ള പങ്കാളിത്തത്തോടെയാണ് ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. മൂന്നു മാസത്തേക്ക് 100 രൂപയ്ക്ക് സൗജന്യ വോയ്‌സ് കോളുകളും, അണ്‍ലിമിറ്റഡ് ഡേറ്റയുമാണ് നല്‍കുക.
2 തരത്തില്‍ ഓഫര്‍ ലഭിക്കും. ജിയോ പ്രീ പെയ്ഡ് യൂസര്‍മാര്‍ക്ക് മൈ ജിയോ ആപ്പിലൂടെ 50 രൂപ ഉടന്‍ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഫോണ്‍ പേ വഴി പേയ്‌മെന്റ് നടത്തുമ്പോള്‍ 50 രൂപ ക്യാഷ് ബാക്ക് ലഭിക്കും. സെപ്റ്റംബര്‍ 12 മുതല്‍ 21 വരെയാണ് ഓഫര്‍ കാലാവധി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here