മതവികാരം വ്രണപ്പെടുത്തി; സല്‍മാന്‍ഖാനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്. ബിഹാറിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് നിര്‍ദേശം. സല്‍മാന്‍ ഖാനും മറ്റ് ഏഴ് നടന്മാര്‍ക്കുമെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയില്‍ ഉള്ള പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ലൗരാത്രി എന്ന ചിത്രത്തിന് എതിരെയാണ് നടപടി. ഇത് നവരാത്രിയെ അവഹേളിക്കുന്നതാണെന്നാണ് ഹര്‍ജിക്കാരന്റെ പരാതി. ഒരു അഭിഭാഷകന്‍ തന്നെയാണ് പരാതിയുമായി രംഗത്ത് എത്തിയത്.നേരത്തെ വിശ്വ ഹിന്ദു പരിഷത്തും ഈ ചിത്രത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here