21
Apr 2019
Sunday

കൊല്ലത്ത് ജീപ്പും ടിപ്പറും കൂട്ടിയിടിച്ചു; രണ്ട് മരണം

kollam jeep and tipper accident killed two

കൊല്ലത്ത് ജീപ്പും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കൊല്ലം നിലമേൽ എലിക്കുന്നമുകളിൽ ബദറുദ്ദീൻ (72), സഹായി അസൂറ (44) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അസൂറയുടെ മാതാവ് ഫാത്തിമ 65 ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്തുണ്ടായിരുന്ന കടയിൽ ഇടിച്ചുകയറിയാണ് നിന്നത്. നിലമേൽ ഭാഗത്തുനിന്നും പാരിപ്പള്ളി യിലേക്ക് പോയ ടിപ്പർലോറിയും എലിക്കുന്ന് മുകളിൽനിന്നും നിലയിലേക്ക് വന്ന ജീപ്പ് തമ്മിലാണ് കൂട്ടിയിടിച്ചത്.

CLOSE
CLOSE
Top