പ്രളയക്കെടുതി; കേരളത്തിന് സഹായം നൽകുന്നത് തടയുന്ന കേന്ദ്ര സർക്കാരിന്റെ ഉടക്ക് നയത്തിന് മുന്നിൽ കീഴടങ്ങിയെന്ന് ഇന്ത്യയിലെ തായ്‌ലൻഡ് അംബാസിഡർ

Chutintorn_Sam

കേരളത്തിന് സഹായം എത്തിക്കുന്നത് തടയുന്ന കേന്ദ്ര സർക്കാരിന്റെ ഉടക്ക് നയത്തിന് മുന്നിൽ കീഴടങ്ങി പിന്മാറുന്നുവെന്ന് ഇന്ത്യയിലെ തായ്‌ലൻഡ് അംബാസിഡർ ചുടിന്റോൺ ഗോങ്‌സാക്കിടിയുടെ ട്വീറ്റ്.

ആദ്യം സർക്കാറിൽ നിന്നും സർക്കാർ വഴി സഹായം എത്തിക്കാൻ ശ്രമിച്ചു. അത് പറ്റില്ല എന്ന് പറഞ്ഞു. തായ് ബിസിനസുകൾ വഴി സർക്കാരിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചു, അതിൽ നിന്ന് സ്ഥാനപതി മാറി നിൽക്കണം എന്ന് പറഞ്ഞു. ഇന്ത്യയിലെ തായ് കമ്പനികളോട് തനിയെ മുന്നോട്ട് പോകുവാൻ നിർദേശിച്ചു ഞാൻ പിൻവാങ്ങുന്നു എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചത്.

Top