കനകമല തീവ്രവാദ കേസിന്റെ വിചാരണ ഈ മാസം 26ന് ആരംഭിക്കും

കനകമല തീവ്രവാദ കേസിന്റെ വിചാരണ ഈ മാസം 26ന് ആരംഭിക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുക. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റഷീദ് അലി, റംഷാദ്.എന്‍.കെ, സഫ്വാന്‍, ജാസിം.എന്‍.കെ, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുക. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, ആയുധം സംഭരിക്കല്‍ തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഉള്ളത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, വിദേശ പൗരന്‍മാര്‍ എന്നിവരെ ഭീകരാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 2016 ഒക്ടോബര്‍ 2ന്കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടക്കവേ എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഐഎസിലേക്ക് തമിഴ്നാട് കേേരളം എന്നിവിടങ്ങളില്‍ നിന്നും വ്യാപക റിക്രൂട്ട്മെന്റിന് പ്രതികള്‍ ശ്രമിച്ചിരുന്നതായും കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here