കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് വിശ്വാസികളും യാക്കോബായ വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെതുടര്‍ന്ന് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പള്ളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കാലങ്ങളായി ഇരുവിഭാഗക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചു എന്നവകാശപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി ആരാധന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്.
ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുമെന്ന് യക്കോബായ വിഭാഗം പ്രഖ്യാപിച്ചു. പോലീസ് ഇടപ്പെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രണാധീതമായതോടെയാണ് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സംഘര്‍ഷത്തിനിടെ ഒരു വിഭാഗം കെ പി റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തി. 14 ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പള്ളി താല്‍ക്കാലികമായി പൂട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here