‘മ്മ്‌ടെ രാഗം ഒക്ടോബറ് പത്തിന് തുറക്കുംട്ടാ’; ചിത്രങ്ങള്‍ കാണാം

തൃശൂര്‍ ജില്ലയിലെ നവീകരിച്ച ‘ജോര്‍ജ്ജേട്ടന്‍സ് രാഗം’ തിയറ്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ പത്തിന്. ആധുനിക സജ്ജീകരണങ്ങളോടെയാണ് തിയറ്ററില്‍ ആദ്യ സിനിമയെത്തുക. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് നവീകരിച്ച തിയറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.

ഉദ്ഘാടനം ഒക്ടോബർ 10ന് കാലത്ത് 10:30ന്. ഒക്ടോബർ 11 മുതൽ കായംകുളം കൊച്ചുണ്ണി പ്രദർശനം ആരംഭിക്കും. ഇപ്പോൾ കേരളത്തിലെ പുതുക്കി പണിയുന്ന തീയേറ്ററുകളുടെ സ്ഥിരം ഫോർമാറ്റായ 4K ഡോൾബി അറ്റമോസ് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

ഒറ്റ സ്ക്രീനാണ്. ഫസ്റ്റ് ക്ലാസ്സിൽ 540 സീറ്റ്, ബാൽക്കണിയിൽ 240 സീറ്റ്, ലക്ഷുറി ബോക്സിൽ 20 സീറ്റ് അങ്ങനെ ആകെ മൊത്തം 800 സീറ്റുകൾ. പണ്ടത്തെ പോലെ തന്നെ Kreftwerk Robot (1978) ഈണത്തോടെയുള്ള കർട്ടൻ റൈസേർ പരിപാടിക്കും ഒരു മാറ്റവുമില്ല പക്ഷേ ഇത്തവണ മുതൽ മ്യൂസിക് ഡോൾബി അറ്റമോസിൽ മിക്സ് ചെയ്യ്തതായിരിക്കും. പഴയ ചുറ്റി കറങ്ങിയുള്ള കോണിയും അതുപോലെ തന്നെയുണ്ട്. പാര്‍ക്കിംഗ് സൗജന്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top