Advertisement

പരിസ്ഥിതി പ്രവർത്തകരെ ടിപ്പർ തൊഴിലാളികൾ മർദ്ദിച്ചതായി പരാതി

September 17, 2018
Google News 0 minutes Read
crime

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ മരഞ്ചാട്ടിൽ പരിസ്ഥിതി പ്രവർത്തകരെ ടിപ്പർ തൊഴിലാളികൾ മർദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. അഞ്ചോളം വരുന്ന ടിപ്പർ തൊഴിലാളികൾ പരിസ്ഥിതി പ്രവർത്തകരായ കൂരപ്പള്ളി ബാബു, പികെ ബഷീർ എന്നിവരെയാണ് മർദ്ദിച്ചത്‌

പരിസ്ഥിതി പ്രവർത്തകനായ കൂരപ്പള്ളി ബാബു തൻറെ തറവാട്ടിൽ പോയി വരുന്ന വഴി അഞ്ചോളം വരുന്ന ടിപ്പർ തൊഴിലാളികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ബഷീർ ബാബുവിനെ മർദ്ദിക്കുന്നത് കണ്ടതോടെ തന്റെ കയ്യിലുണ്ടായിരുന്ന ക്യാമറയിൽ ബാബുവിനെ അടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് കണ്ട ടിപ്പർ തൊഴിലാളികൾ ബഷീറിനെയും മർദ്ദിക്കുകയായിരുന്നു മർദ്ദനത്തിൽ തലക്കും കാലിനും മുഖത്തും ഉൾപ്പെടെ പരിക്കേറ്റു.
ഇവർ മണിക്കൂറുകളോളം റോഡിൽ കിടന്നു. പിന്നീട് മുക്കത്ത് നിന്നും എത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഹോസ്പിറ്റലിലെത്തിച്ചു. തൊട്ടടുത്ത പൂനൂർ പോയിൽ ക്രഷറിലേക്ക് എത്തിയ ടിപ്പർ തൊഴിലാളികളാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പറയുന്നു.  ഈ ക്രഷറിനെതിരെ നിരവധി തവണ ഇവർ പരാതി നൽകിയിരുന്നു.  ഇതിൻറെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here