Advertisement

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതിയിൽ ഏബ്രഹാം ജോർജും

September 17, 2018
Google News 1 minute Read

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ(NTAC) വിദഗ്ധാംഗമായി ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് സിഎംഡി ഏബ്രഹാം ജോർജിനെ നാമനിർദ്ദേശം ചെയ്തു. വിനോദസഞ്ചാര മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിലാണിത്.

കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡൻറായി നാലുവർഷം (201317) പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരള സർക്കാരിന്റെ മികച്ച പ്രാദേശിക ടൂർ ഓപ്പറേറ്റർക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നത് കെടിഎം സൊസൈറ്റിയാണ്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് വിവിധ വിഷയങ്ങളിൽ വിദഗ്‌ധോപദേശം നൽകുന്നതിനു വേണ്ടിയാണ് ദേശീയ ടൂറിസം ഉപദേശക സമിതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച് ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികളെ കൂടി അംഗങ്ങളായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

കെടിഎം ഫൗണ്ടേഷൻറെ മാനേജിംഗ് ട്രസ്റ്റി, അസോസിയേഷൻ ഓഫ് ഡൊമസ്റ്റിക് ടൂർ ഓപ്പറേറ്റർ ഓഫ് ഇന്ത്യ(അഡ്‌റ്റോയി) ചെയർമാൻ, കേരള ടൂറിസം ഉപദേശക സമിതി അംഗം, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് പ്രാദേശിക ഉപദേശക സമിതി അംഗം എന്നീ നിലകളിൽ ഏബ്രഹാം ജോർജ് വിനോദ സഞ്ചാരമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.

എൻഡിടിവിയുടെ മോസ്റ്റ് ഇൻഫ്‌ളുവൻഷ്യൽ പേഴ്‌സൺ ഇൻ ടൂറിസം ഇന്ത്യ പുരസ്‌കാരം, ടൈംസ് ഓഫ് ഇന്ത്യയുടെ ടൂറിസം ബ്രാൻഡ്‌ഐക്കൺ അവാർഡ്, ലോക മലയാളി കൗൺസിൽ സൂറിച്ച് ഏർപ്പെടുത്തിയ യങ് ഓൻട്രപ്രണർ അവാർഡ്, സാരഥി സൗഹൃദം പദ്ധതിയ്ക്ക് ലഭിച്ച കേരള സർക്കാരിൻറെ ഉത്തരവാദിത്ത ടൂറിസം പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൊച്ചിയിൽ 1996 ൽ ആരംഭിച്ച ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ന് ബംഗളുരു, ചെന്നൈ, തിരുവനന്തപുരംസ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്, ലക്‌നൗ, ഇൻഡോർ, നാഗ്പൂർ, വഡോദര, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ശാഖകളുള്ള രാജ്യത്തെ പ്രമുഖ ടൂറിസം കമ്പനിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 140 കോടി രൂപ വിറ്റുവരവ് നേടിയ ഇൻറർസൈറ്റിന് മാഞ്ചസ്റ്റർ(യുകെ), ടൊറോൻറോ(കാനഡ) എന്നിവിടങ്ങളിലും ഓഫീസുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here