സരിഡോൺ ഗുളികയുടെ വിൽപ്പന നിരോധനം സുപ്രീംകോടതി എടുത്തുമാറ്റി

വേദന സംഹാരിയായി ഉപയോഗിക്കുന്ന സരിഡോൺ വിൽപ്പനയിൽ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി എടുത്തുമാറ്റി. കഴിഞ്ഞ ആഴ്ച്ചയാണ് സരിഡോൻ ഉൾപ്പെടെ ചില മരുന്നുകളുടെ ഉപയോഗവും നിർമ്മാണവും നിരോധിച്ചതായി സുപ്രീം കോടതി വിധി വന്നത്.
കൃത്യമായ ചേരുവകൾ ഈ ഗുളികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതായിരുന്നു നിരോധനത്തിന് കാരണം. തലവേദന, സന്ധി വേദന, പല്ലുവേദന, എന്നിവയ്ക്ക് ശമനം ലഭിക്കാൻ വേദനാ സംഹാരിയായിട്ടാണ് ജനങ്ങൾ ഈ ഗുളിക ഉപയോഗിച്ചു കൊണ്ടിരുന്നത്.
വേദനസംഹാരി മരുന്നുകളുടെ നിരോധനം യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന വാദത്തിൻ മേലാണ് ഈ നിരോധനം മാറ്റിയിരിക്കുന്നത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here