കലോത്സവം ആലപ്പുഴയില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

ഇക്കൊല്ലത്തെ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം ആലപ്പുഴയില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ആര്‍ഭാടം ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുക. ഒരു മേളകള്‍ക്കും ഉദ്ഘാടന- സമാപന ചടങ്ങുകള്‍ ഉണ്ടായിരിക്കില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്ക്കൂള്‍ ശാസ്ത്ര, കായിക കലാ മേളകള്‍ ഒഴിവാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കി മേള സംഘടിപ്പിക്കുമെന്ന് മന്ത്രി ഇപിജയരാജനും വ്യക്തമാക്കിയിരുന്നു. അപ്പോഴും പ്രളയം തകര്‍ത്ത ആലപ്പുഴയില്‍ എങ്ങനെ മേള നടത്തുമെന്ന സംശയം ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ മേള നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് കാസര്‍കോഡ് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മേള ആലപ്പുഴയില്‍ തന്നെ നടക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.
മേളയില്‍ ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കായിക മേള അടുത്ത മാസം തിരുവനന്തപുരത്തും,ശാസ്ത്രമേള നമ്പറിൽ കണ്ണൂരിലും നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here