ഒരുപാട് പേര്‍ ദ്രോഹിച്ചിട്ടുണ്ട്; ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി

ക്യാപ്റ്റന്‍ രാജുവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സുരേഷ് ഗോപി. പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു. എന്തും വെട്ടിത്തുറന്ന് പറയും. ഇഷ്ടാമില്ലാത്തത് അത് ഇഷ്ടമല്ലെന്ന് തന്നെ തുറന്ന് പറഞ്ഞുകൊണ്ട് അഭിനയിക്കും. കപടതകള്‍ ഇല്ലാത്ത മനുഷ്യനായത് കൊണ്ട് തന്നെ ഒത്തിരിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതെല്ലാം തനിക്ക് വ്യക്തമായി അറിയാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരാഴ്ചയായി അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നര വര്‍ഷക്കാലമായി ഫോണ്‍ വഴി മാത്രമായിരുന്നു ബന്ധം. ഭക്ഷണം ഉണ്ടാക്കി വയ്ക്കാമെന്ന് പലതവണ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രാജുച്ഛായന്റെ മരണം ഒരു ആഘാതമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here