Advertisement

ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റക്കക്കും സിബിഐ നോട്ടീസ്

September 18, 2018
Google News 0 minutes Read
cbi notice for facebook and cambridge analytica

ഇന്ത്യയിലെ പൗരന്മാരിൽ നിന്ന് അനധികൃതമായി വ്യക്തി വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും ബ്രിട്ടൻ ആസ്ഥാനമായ ഗ്ലോബൽ സയൻസ് റിസർച്ചിനും സിബിഐ നോട്ടീസ് അയച്ചു.

വിവരശേഖരണം(ഡാറ്റാ മൈനിങ്), കൈമാറൽ, വിശകലനം എന്നിവയെ സംയോജിപ്പിക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയ കൺസൾട്ടിംഗ് കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയതിലൂടെ കുപ്രസിദ്ധിയാർജിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ ബിജെപിയുമായും കോൺഗ്രസുമായും കമ്പനി സഹകരിച്ചിരുന്നുവെന്നും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

ഗ്ലോബൽ സയൻസ് റിസർച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here