മകളെ മാനഭംഗപ്പെടുത്തിയ പരാതി പിൻവലിക്കാത്ത പിതാവിനെ തല്ലിക്കൊന്നു

മകളെ മാനഭംഗപ്പെടുത്തിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ പ്രതിയും സംഘവും തല്ലിക്കൊന്നു. ഫസൽ മുഹമ്മദ് നവാസ് അലിയാണ് (55) ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്.
മഹാരാഷ്ട്രയിലെ നാഷിക്കിലെ മലേഗാവ് പട്ടണത്തിൽ ഗോൾഡൻ നഗറിലാണ് സംഭവമുണ്ടായത്.
ശനിയാഴ്ച രാത്രി മലേഗാവിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന നവാസ് അലിയെ സയ്യദ് സയിദും സംഘവും തടഞ്ഞു നിർത്തി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.
2015 ലാണ് ഗോൾഡൻ നഗറിൽ വച്ച് ഫസൽ മുഹമ്മദ് നവാസ് അലിയുടെ മകളെ സയ്യദ് സയിദ് മാനഭംഗപ്പെടുത്തിയത്. കോടതിയുടെ പരിഗണയിലുള്ള ഈ കേസ് പിൻവലിക്കണമെന്ന് സയിദ് പിതാവിന് മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴിപ്പെടാത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here