കോടതിവിധി മാണിക്ക് തിരിച്ചടി ;കരുതലോടെ യുഡിഎഫ്

ബാര്‍ കോഴക്കേസിലെ തിരിച്ചടി കെ എം മാണിക്ക് പുതിയ പ്രതിസന്ധിയാണ്. യുഡിഎഫ് പ്രവേശനത്തിനുശേഷം കോണ്‍ഗ്രസുമായുള്ള ബന്ധം മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മാണിക്കേറ്റ തിരിച്ചടി, യുഡിഎഫിന് എതിരായ പ്രചരണായുധമാകും. കരുതലോടെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതികരിക്കുന്നത്. മാണിയെ രക്ഷിക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നുവെന്ന ആരോപണം, എല്‍ഡിഎഫിനും പൂര്‍ണ്ണാക്രമണം നടത്തുന്നതിന് തടസ്സമാകും.
സത്യം തെളിഞ്ഞെന്ന് ബിജു
വിജിലന്‍സ് കോടതി വിധിയിലൂടെ ബാര്‍കോഴക്കേസിലെ സത്യം തെളിഞ്ഞെന്ന് ബിജു രമേശ്. കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിക്കുന്ന വിധിയാണിത്. റിപ്പോര്‍ട്ട് തള്ളിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. പ്രോസിക്യൂട്ടര്‍ വാദിച്ചത് മാണിക്കു വേണ്ടിയായിരുന്നുവെന്നും ബിജു രമേശ്.
‘കോടതി പറയുന്നത് കേള്‍ക്കും ‘
കോടതി പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുമെന്നാണ് മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. കോടതി പറയുന്നതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പഠിച്ചു പറയാമെന്ന് രമേശ്
ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിയില്‍ കരുതലോടെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കാര്യക്ഷമമായി അന്വേഷണം നടന്നു. വിധി സംബന്ധിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു
‘വിശദാംശങ്ങള്‍ അറിയട്ടെ’
കോടതിവിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞില്ലെന്ന് ജോസ് കെ മാണി എം പി പ്രതികരിച്ചു. വിശദാംശങ്ങള്‍ അറിഞ്ഞിട്ട് കൂടുതല്‍ പറയാമെന്നും മാണിയുടെ മകന്‍.
സത്യമുണ്ടെന്ന് തെളിഞ്ഞെന്ന് കാനം
മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിയ നടപടിയെ പരോക്ഷമായി അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മാണിക്ക് എതിരായ ആരോപണങ്ങളില്‍ സത്യമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും കാനം.
‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കോടതിവിധിയെ സ്വാഗതം ചെയ്തു. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here