Advertisement

ബിഷപ്പിനെതിരായ പീഡനക്കേസ്; ചോദ്യം ചെയ്യല്‍ തുടരുന്നു

September 19, 2018
1 minute Read
Franco mulakkal 1

കന്യസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് പോലീസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടു. രണ്ട് സംഘങ്ങളായാണ് ചോദ്യം ചെയ്യുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷ്, കോട്ടയം എസ്.പി ഹരിശങ്കര്‍, കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

2014-2016 കാലഘട്ടത്തില്‍ തന്നെ 13 തവണ ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്നാണ് കന്യാസ്ത്രീയുടെ പരാതി. നൂറില്‍പരം ആളുകളുടെ മൊഴികളും, ബിഷപ്പ് കന്യാസ്ത്രീക്കയച്ച മെസേജുകളും, ഇരയായ കന്യാസ്ത്രീയുടെയും അവരെ അനുകൂലിക്കുന്ന കൊച്ചിയില്‍ സമരം ചെയ്യുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴികളും അവര്‍ ഹാജരാക്കിയിട്ടുള്ള എണ്‍പതില്‍ പരം രേഖകളും വിശകലനം ചെയ്യ്താണ് പോലീസ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്.

കൂടതെ കന്യാസ്ത്രീകളെ സ്വാധീനിച്ച് പരാതിയില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്തീകളുമായി ബന്ധപ്പെട്ട ആളുകളുടെ ശബ്ദരേഖയെ സംബന്ധിച്ചും ചോദ്യങ്ങള്‍ ബിഷപ്പിനോട് ചോദിക്കുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് അറിയന്നത്. ഇതിന് മുമ്പ് ഫ്രാങ്കോയെ ജലന്ദറില്‍ വെച്ച് ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യ്തിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്ന് പോലീസിന് ലഭിച്ച വിവരങ്ങളും ഉള്‍പ്പെട്ട ചോദ്യങ്ങളില്‍ വൈരുധ്യമുണ്ടായാല്‍ അത് അറസ്റ്റിലേക്ക് നയിക്കും.

ഇന്നതെ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് ഉന്നത ഉദ്യോഗ്ഥരുമായി കൂടിയാലോചനക്ക് ശേഷമെ അറസ്റ്റ് ചെയ്യണമോയെന്ന് തീരുമാനമെടുക്കുക. ചോദ്യം ചെയ്യല്‍ നാളെയും തുടരാനുള്ളസാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

അതേസമയം, ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു. ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശമുണ്ടെന്ന് ബിഷപ്പ് ആരോപിച്ചു. പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട്ടെ മഠത്തില്‍ താമസിച്ചിട്ടില്ല. കന്യസ്ത്രീയ്ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും ബിഷപ്പ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് സൂചന. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയായിരുന്നു. അതിനാല്‍ പലപ്പോഴും ശാസിക്കേണ്ടി വന്നിട്ടുണ്ട്. താന്‍ പീഡിപ്പിച്ചെന്ന പറയുന്ന ദിവസങ്ങളില്‍ മഠത്തില്‍ പോയിട്ടുണ്ടെങ്കിലും അവിടെ തങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച ബിഷപ്പ് പരാതിക്കാരി തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top