മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്‌കാരം പിണറായി വിജയന്

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഗാന്ധിദര്‍ശന്‍ പുരസ്‌കാരം കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈലാമയ്ക്ക് സമ്മാനിക്കും. ഫൗണ്ടേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ജസ്‌റ്റിസ് കെ ടി തോമസ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി എന്നിവടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്.
കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റിലിക്കാണ് മികച്ച പാർലമെന്റേറിയനുള്ള അവാർഡ്, മാർ ക്രിസോസ്‌റ്റം മെത്രാപൊലീത്ത , ശ്രീ ശ്രീ രവിശങ്കർ, ലക്ഷ്‌മികുട്ടിയമ്മ, ഡോ. ടി കെ ജയകുമാർ, എം എ യുസഫലി, ബി ആർ ഷെട്ടി, ബി ഗോവിന്ദൻ, ജോസഫ് പുലിക്കുന്നേൽ( മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധമേഖലകളിൽ അവർഡിനർഹരായി.
വാർത്തസമ്മേളനത്തിൽ പിഡിടി ആചാരി, ആറ്റിങ്ങൽ വിജയകുമാർ, ജേക്കബ് കുര്യക്കോസ് എന്നിവർ പങ്കെടുത്തു. പുരസ്‌ക്കാരങ്ങൾ മാർച്ചിൽ ഡെൽഹിയിൽ ചേരുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.