മൂന്ന് മാസത്തേക്ക് 300 ജിബി ഡാറ്റ സൗജന്യം; കിടിലൻ ഓഫറുമായി ജിയോ

jio gives 300 gb free

മൂന്ന് മാസത്തേക്ക് 300 ജിബി ഡാറ്റ സൗജന്യമായി നൽകി ജിയോ ജിഗാ ഫൈബർ. കഴിഞ്ഞമാസം 15 ന് ജിയോ ജിഗാ ഫൈബർ രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കൾക്കായി പ്രിവ്യൂ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മാസം 100 ജിബി ഡാറ്റ എന്നയളവിലാണ് പ്രിവ്യൂ ഓഫർ. ഇതു പ്രകാരം 90 ദിവസത്തേക്ക് 300 ജിബി ഡാറ്റ ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. ഒരു മാസത്തെ ഡാറ്റ പരിധിയായ 100 ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ മൈ ജിയോ ആപ്പ് വഴിയോ ജിയോ ഡോട് കോം വഴിയോ ഉപഭോക്താവിന് 40 ജിബി ഡാറ്റ നേടാനും കഴിയും. സെക്കൻറിൽ ഒരു ജിബി വേഗതയാണ് ജിയോ ജിഗാഫൈബർ വാഗ്ദാനം ചെയ്യുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More