Advertisement

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും; ജലന്ധര്‍ രൂപതയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി

September 20, 2018
0 minutes Read

പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്ന് സൂചന. ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറ ഹൈടെക് പോലീസ് ഓഫീസില്‍ വച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേസമയം, ബിഷപ്പിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കിയിട്ടുണ്ട്. രൂപതയുടെ ചുമതല ആഗ്നെലോ ഗ്രേഷ്യസിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിന് മുന്നോടിയായാണ് ബിഷപ്പിനെ അധികാരത്തില്‍ നിന്ന് നീക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top