Advertisement

മൊഴികളിൽ വൈരുദ്ധ്യം; ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

September 20, 2018
0 minutes Read
franko mulakkal to be questioned today again

ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളിലുണ്ടായ പൊരുത്തകേടുകൾ കണക്കിലെടുത്ത് ബിഷപ്പിനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക്
തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പോലീസ് നല്കിയിരിക്കുന്ന നോട്ടീസ്.

ആദ്യ ദിവസം നൽകിയ മൊഴികൾ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടക്കുക. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. ബിഷപ്പിനോട് ചോദിക്കുവാൻ കൂടുതൽ ചോദ്യങ്ങൾ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണെന്നും ബിഷപ്പിൻറെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ബലാത്സംഗ ആരോപണങ്ങൾ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീർക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. വാദങ്ങൾ നിരത്തുന്നതിന് ഫോൺ റെക്കോർഡുകളും, വീഡിയോകളും ഉൾപ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top