Advertisement

ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്‍; പ്രതികരിക്കാതെ ഇന്ത്യ

September 20, 2018
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിര്‍ത്തിവച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിക്ക് കത്തെഴുതി.

ആദ്യ ഘട്ടമായി ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാർക്കിടയിലെ ചർച്ച നടക്കട്ടെ എന്ന നിര്‍ദേശമാണ് ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമാ സ്വരാജും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോർക്കിൽ എത്തുന്നുണ്ട്. ഇമ്രാൻറെ കത്തിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here