‘അറസ്റ്റ് നീട്ടുന്നത് കത്തോലിക്കാ സഭയിലെ ശക്തികേന്ദ്രങ്ങളോ?’; സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍

പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് നീട്ടുന്നത് കത്തോലിക്കാ സഭയിലെ ഉന്നതരുടെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് അന്വേഷണ സംഘത്തെയും സര്‍ക്കാറിനെയും അതീവ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
പീഡനക്കേസില്‍ ബിഷപ്പിനെ ഇതുവരെ ചോദ്യം ചെയ്തത് 24 മണിക്കൂര്‍!. അന്വേഷണസംഘം ജലന്ധറിലെത്തി ചോദ്യം ചെയ്തതും പിന്നീട് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതും അടക്കമാണ് ഈ സമയം. ഒരു പീഡനക്കേസില്‍ ഇത്രയധികം ചോദ്യം ചെയ്യാന്‍ മാത്രം എന്താണെന്നാണ് കേരളത്തിലെ പൊതുജനം ചോദിക്കുന്നത്. എന്നാല്‍, കേസിനാസ്പദമായ സംഭവവികാസങ്ങള്‍ നടക്കുന്നത് മൂന്ന് വര്‍ഷം മുന്‍പായതിനാല്‍ തെളിവ് ശേഖരണം കൂടുതല്‍ വ്യക്തതയോടെ വേണമെന്നതാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണമെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുകയാണ്.
ബിഷപ്പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 25 ന് പരിഗണിക്കാനിരിക്കെ അത് വരെ അറസ്റ്റ് നീട്ടുന്നതിനാണ് സഭയിലെ തന്നെ ചില ഉന്നത സ്ഥാനീയര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലും ഈ അധികാരകേന്ദ്രങ്ങള്‍ അവരുടെ കുബുദ്ധി ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ അധികാരം ഉപയോഗിച്ച് സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും സമ്മര്‍ദ്ദത്തിലാക്കി ബിഷപ്പിന്റെ അറസ്റ്റ് നീട്ടികൊണ്ടുപോകാണ് ഇവരുടെ ശ്രമം. ഈ കൂട്ടത്തില്‍ പല കേസുകളിലായി ആരോപണ വിധേയരായ മെത്രാന്‍മാരും വൈദീകരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കത്തോലിക്കാ സഭയിലെ ഈ അധികാരകേന്ദ്രങ്ങള്‍ക്കെതിരെ പലരും പരസ്യമായി പ്രതികരിക്കുമെന്നും സൂചനകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here