ബിഷപ്പിന്റെ മെഡിക്കല്‍ പരിശോധന ഉടന്‍

പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ വൈദ്യപരിശോധനക്ക് വിധേയനാക്കും. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോന നടത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഡോക്ടര്‍മാര്‍ ഹൈടെക് സെല്ലിലെത്തിയായിരിക്കും ബിഷപ്പിന്റെ വൈദ്യപരിശോധന നടത്തുക.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറസ്റ്റ് വിവരം അറിയിക്കും. റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ ഐ.ജിയുടെ അനുമതിക്കായി അയക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും റിപ്പോര്‍ട്ട് കൈമാറും. അതിനു ശേഷമായിരിക്കും അറസ്റ്റിനെ കുറിച്ച് ഔദ്യോഗികമായി പോലീസ് മാധ്യമങ്ങളെ അറിയിക്കുക. ശേഷം, പാലാ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ബിഷപ്പിനെ ഹാജരാക്കിയേക്കും.
ഉച്ചയ്ക്ക് 1.30 നാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തറിയുന്നത്. അതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസിന് കഴിയാത്തത് സമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here