ഒരു കിലോയുടെ കേക്ക് വാങ്ങൂ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നേടൂ

പെട്രോൾ വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ അവസരം മുതലാക്കുന്ന ബിസിനസ്സ് തന്ത്രങ്ങളുമായി കടയുടമകൾ. മുമ്പ് പെട്രോൾ അടിക്കുന്നവർക്ക് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ മുതൽ എസി വരെ വാഗ്ദാനം ചെയ്ത പെട്രോൾ പമ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ഇതിന് ചുവടുപിടിച്ച് ഒരു ബേക്കറിയും രംഗത്തെത്തിയിരിക്കുകയാണ്.
ഒരു കിലോയുടെ പിറന്നാൾ കേക്കോ അല്ലെങ്കിൽ 495 രൂപയ്ക്ക് സാധനം വാങ്ങുകയോ ചെയ്താൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ ഒരു ബേക്കറി വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്.
സോഷ്യൽമീഡിയ വഴിയാണ് ബേക്കറി ഉടമ ഇതു സംബന്ധിച്ച പരസ്യം പ്രചരിപ്പിച്ചത്. കച്ചവടതന്ത്രം എന്നതിലുപരി പ്രതിഷേധം കൂടിയാണ് ഈ സൗജന്യ പെട്രോൾ വിതരണം. അടുത്തിടെ തമിഴ്‌നാട്ടിൽ നവദമ്പതിമാർക്ക് ഒരുകൂട്ടം സുഹൃത്തുക്കൾ വിവാഹ സമ്മാനമായി നൽകിയത് അഞ്ച് ലിറ്റർ പെട്രോളായിരുന്നു. ഇത് ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോൾ വിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here