Advertisement

ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

September 22, 2018
Google News 0 minutes Read

പീഡനക്കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജുഡീഷ്യൽ/പോലീസ് കസ്റ്റഡിയിൽ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ബിഷപ്പ് ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ എത്തിച്ചത്. കോട്ടയം പോലീസ് ക്ലബിൽ നിന്ന് വൻ സുരക്ഷയോടെയാണ് ഫ്രാങ്കോയെ പാലായിൽ എത്തിച്ചത്. കോടതി പരിസരത്തും ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാൽ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിക്കാണ് വിട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ
വീണ്ടും ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here