‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. മോദി അഴിമതിക്കാരനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകളിൽ വ്യക്തതവരുത്തേണ്ടത് പ്രധാനമന്ത്രിയാണ്. ഫ്രാൻസ്വ ഒലോന്ദാ പറഞ്ഞത് തെറ്റാണോ ശരിയാണോ എന്ന് മോദി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഒരു മുൻ ഫ്രഞ്ച് പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ ‘കള്ളൻ’ എന്ന് വിളിക്കുന്നതെന്നും രാഹുൽ ഗാന്ധി വിളിച്ച വാർത്താ സമ്മേളനത്തിൽ പറയുന്നു. റാഫേൽ വിമാനക്കരാറിൽ നൂറ് ശതമാനവും അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
#WATCH: Congress President Rahul Gandhi says on #RafaleDeal, “the former Defence Minister (Manohar Parrikar) said that when the contract was changed, he didn’t know about it. He was buying fish in the markets of Goa” pic.twitter.com/1y3t3Dx7jX
— ANI (@ANI) September 22, 2018
റാഫേൽ യുദ്ധവിമാനക്കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡിന് പകരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ ശുപാർശ ചെയ്തത് ഇന്ത്യയാണെന്നായിരുന്നു മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദായുടെ വെളിപ്പെടുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. അനിൽ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങൾക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2016 ലാണ് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ യുദ്ധവിമാന കരാർ ഒപ്പുവെക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here