കന്യാസ്ത്രീകള്‍ സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു

മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയിരുന്ന സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷനിലെ സമരം അവസാനിച്ചതായി സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതോടെ സമരം അവസാനിപ്പിച്ചിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കന്യാസ്ത്രീകളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സമരസമിതി കൊച്ചിയില്‍ യോഗം ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top