ഫ്രാങ്കോ മുളയ്ക്കലിന് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ അപേക്ഷ നൽകും

ഫ്രാങ്കോ മുളയ്ക്കലിന് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ കോടതിയിൽ അപേക്ഷ നൽകും. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ബിഷപ്പ് നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിലാണ് ഇത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതി ഫ്രാങ്കോ മുളക്കലുമായി ഇന്ന് കുറവിലങ്ങാട് മഠത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തും.
അൽപ്പസമയത്തിനകം തന്നെ ഫ്രാങ്കോയെ മഠത്തിൽ എത്തിക്കും. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ഇരുപതാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
അതിനാൽ മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും വരെ മoത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുന്നതിനാണിത്.
പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രതി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനു മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here