ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ഇനി സൂപ്പര്‍ ഫോറില്‍; ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ന് നിര്‍ണായകം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യാ – പാകിസ്ഥാന്‍ പോരാട്ടം. ദുബായില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് ഇരു ടീമുകളും സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനോട് ഏറെ പണിപ്പെട്ടാണ് ജയിച്ച് കയറിയത്. പാകിസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
ഇതേസമയം, സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം അബുദാബിയിൽ കളിച്ച പാകിസ്ഥാന്‍ , ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുന്നതില്‍ അതൃപ്തി അറിയിച്ചു. സൂപ്പർ ഫോറിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here