കേസ് പ്രത്യേക താത്പര്യത്തോടെ കെട്ടിച്ചമച്ചത്; ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഫ്രാങ്കോ

ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും താൻ നിരപരാധിയാണെന്നും ഫ്രാങ്കോ ഹർജിയിൽ പറയുന്നു.
കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ലൈംഗിക പരാതി ഉണ്ടായിരുന്നില്ലെന്നും ഫ്രാങ്കോ ജാമ്യാപേക്ഷയിൽ പറയുന്നു. ഹൈക്കോടതിയിൽ മുൻകർ ജാമ്യാപേക്ഷ ഉള്ളപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇത് കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും വസ്തുത അറിയാത്ത ചിലരുടെ
താത്പര്യത്തിനുവേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ജാമ്യ ഹർജിയിൽ പറയുന്നു.
കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതികൽ മുമ്പ് താൻ നടപടിയെടുത്തിരുന്നു, ഈ വൈരാഗ്യത്തിലാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നും ഫ്രാങ്കോ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം, ജാമ്യാപേക്ഷ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here