തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മണക്കാട് സ്വദേശിയായ വീട്ടമ്മയെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. തൂത്തുക്കുടി സ്വദേശി കന്യമ്മയ്ക്കാണ് വെട്ടേറ്റത്.
സംഭവത്തെതുടർന്ന് ഭർത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്. വഴക്കിനെ തുടർന്ന് കന്യമ്മയെ മാരിയപ്പൻ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നിഗമനം. മാരിയപ്പനായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.