ശബരിമല -പമ്പ പുനർനിർമാണ ഫണ്ട് സമാഹരണം; ഹൈക്കോടതി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു

ശബരിമല – പമ്പ പുനർനിർമാണ ഫണ്ട് സമാഹരണത്തിന് ഹൈക്കോടതി പുതിയ നിർദേശം മുന്നോട്ടുവച്ചു.ദേവസ്വം ബോർഡിന് അയ്യപ്പ ഭക്തരിൽ നിന്ന് പ്രത്യേക ഫണ്ട് സമാഹരിക്കാം .ഇതിനായി നിലയ്ക്കൽ , പമ്പ ,സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക ഭണ്ഡാരങ്ങൾ സ്ഥാപിക്കണം .ഭക്തരുടെ ശ്രദ്ധ ആകർഷിക്കും വിധമായിരിക്കണം ഭണ്ഡാരങ്ങൾ സ്ഥാപിക്കേണ്ടത് . പുനർ നിർമാണത്തിന് ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കണദ്യർത്ഥിച്ച് അച്ചടി ദൃശ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തണം. ഭണ്ഡാര വരവിന് പ്രത്യേക അക്കൗണ്ട് ആവാമെന്നും തുക പുനർനിർമാണത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി നിർദേശിച്ചു. .കമ്പനികളിൽ നിന്ന് പുനർനിർമാണ ഫണ്ട് സമാഹരിക്കാൻ കഴിയുമോ എന്ന് മാസ്റ്റർ പ്ലാൻ കമ്മിറ്റി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.
പമ്പ പുനർനിർമാണം സംബന്ധിച്ച ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിക്കവെയാണ്. ദേവസ്വം ബഞ്ച് ഫണ്ട് സമാഹരണത്തിന് സ്വമേധയാ നിർദേശം വെച്ചത്. വിശദമായ ഉത്തരവ് കോടതി രണ്ടു ദിവസത്തിനകം പുറപ്പെടുവിക്കും.
pamba
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here