ഐഎഫ്എഫ്കെ നടത്താന്‍ അനുമതി; ഫണ്ട് അക്കാദമി കണ്ടെത്തണം

ഐഎഫ്എഫ്കെ നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. സര്‍ക്കാര്‍ മേള നടത്താനുള്ള ഫണ്ട് നല്‍കില്ല, പകരം അക്കാദമി ഫണ്ട് കണ്ടെത്തണം. മൂന്ന് കോടി ചെലവഴിച്ച് മേള നടത്താമെന്ന് അക്കാദമി മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് മേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയത്. ഫണ്ട് കണ്ടെത്താമെന്ന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഡെലിഗേറ്റ് ഫീസില്‍ നിന്ന് രണ്ട് കോടിയും അക്കാദമിയുടെ പ്ലാന്‍ഫണ്ടില്‍ നിന്ന് ഒരു കോടിയും ചെലവഴിക്കാനാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. ജനറല്‍ വിഭാഗത്തിലെ ഡെലിഗേറ്റ് ഫീസ് 650ല്‍ നിന്ന് 1500ലേക്കും വിദ്യാര്‍ത്ഥികളുടേത് 350ല്‍ നിന്ന് 700ലേക്കും ഉയര്‍ത്തും. ഉത്ഘാടന സമാപന ചടങ്ങുകളും ലളിതമാക്കും. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയേക്കും. വിദേശത്ത് നിന്ന് അതിഥികളേയും ജഡ്ജുകളേയും പരമാവധി ഒഴിവാക്കും. ക്യാഷ് അവാര്‍ഡുകള്‍ മത്സര വിഭാഗം, മലയാളം സിനിമ, ഇന്ത്യന്‍ സിനിമാ വിഭാഗങ്ങള്‍ മാത്രമായി ചുരുക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here