ആധാര്‍ കേസ്; മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ വേണമെന്നത് ശഠിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി. എന്നാല്‍ പാന്‍ കാര്‍ഡിനും, ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ വേണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മണി ബില്ലായി ആധാര്‍ നിയമം അവതരിപ്പിച്ചതും സുപ്രീം കോടതി ശരി വച്ചു.
ആധാര്‍ ഭരണഘടനാനുസൃതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. ഭേദഗതികളോടെയാണ് സുപ്രീം കോടതി ആധാറിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വകപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. വിധി പ്രസ്താവം ഇങ്ങനെ,
വിവരശേഖരണം കുറ്റമറ്റതാണ്, കൃത്രിമം അസാധ്യമാണെന്നും കോടതി വ്യക്തമാക്കി. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്. സിബിഎസ്ഇ, നീറ്റ്, യുജിസി എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ആധാറിന്റെ ലക്ഷ്യ പ്രാപ്തിയ്ക്ക് നിയമത്തിന്റെ പിന്തുണ വേണം. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ പരിരക്ഷ ലഭിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സ്ക്കൂള്‍ അഡ്മിഷന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here