പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചാർജ് ഇരട്ടിയാക്കി എയർഇന്ത്യ

പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള ചാർജ് ഇരട്ടിയാക്കി എയർഇന്ത്യ. മൃതദേഹത്തിന്റെയും പെട്ടിയുടേയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്.
നേരത്തെ കിലോയ്ക്ക് 10 മുതൽ 15 ദിർഹം വരെയായിരുന്നു നിരക്കെങ്കിൽ അത് 20 മുതൽ 30 വരെയാക്കിയാണ് ഉയർത്തിയിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും നിരക്കിലാണ് മാറ്റം.