Advertisement

കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

September 26, 2018
Google News 1 minute Read
ksrtc strike from monday midnight

എം.ഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി സ്റ്റേ. ഒക്ടോബർ രണ്ടു അർധരാത്രി മുതൽ നടത്താൻ നിശ്ചയിച്ച പണിമുടക്കാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. അവശ്യ സർവീസ് എന്നതും ആവശ്യമായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് ഹൈക്കോടതി നടപടിയുണ്ടായത്.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരത്തിന് നോട്ടീസ് നൽകിയത്. എന്നാൽ എംഡിയുടെ പരിഷ്കാരങ്ങളിലുള്ള ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിയാണ് പണിമുടക്കിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറയപ്പെടുന്നുണ്ട്.

പണിമുടക്ക് ഒഴിവാക്കാൻ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ വിഷയത്തിലുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here