പോലീസുകാര്‍ക്ക് ഇനി യൂണിഫോമിനൊപ്പം ഹെല്‍മറ്റും

kerala police

പോലീസുകാര്‍ക്ക് ഇനി യൂണിഫോം അലവന്‍സിനൊപ്പം ഹെല്‍മറ്റ് അലവന്‍സും നല്‍കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. യൂണിഫോം അലവന്‍സിന് പുറമെ 1500രൂപ ഹെല്‍മറ്റ് അലവന്‍സിനായി അനുവദിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ നോണ്‍ ഐപിഎസ് എസ്പിമാര്‍ വരെയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. പോലീസ് അസോസിയേഷനുകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്. രണ്ട് ഘട്ടങ്ങളായാണ് പണം അനുവദിക്കുക.

Top