ഞാന്‍ പ്രകാശന്‍ രസികന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രം ഞാന്‍ പ്രകാശന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീനിവാസന്റെതാണ് തിരക്കഥ. മലയാളികള്‍ എന്നും പ്രതീക്ഷയോടെ നോക്കുന്ന കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്ന് സൂചന നല്‍കുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, മുന്‍ഷി ദിലീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.