തൈമൂറിന്റെ ആയയുടേത് ഞെട്ടിക്കുന്ന ശമ്പളം

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ കരീനയുടെയും സെയ്‍ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍ എന്നും വാര്‍ത്തകളിലെ താരമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൈമൂറല്ല, തൈമൂറിന്റെ ആയയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒന്നുകൂടി തെളിച്ച് പറഞ്ഞാല്‍ ആയയുടെ ശമ്പളം. ഒന്നരലക്ഷം രൂപയാണ് ഈ ആയയുടെ ഒരുമാസത്തെ ശമ്പളം. വീട്ടില്‍ അധികമായ സമയം ചെലവഴിച്ചാല്‍ ഇത് ഒന്നേമുക്കാല്‍ ലക്ഷം രൂപവരെയാകും. തൈമൂറിനെ സമീപപ്രദേശങ്ങളില്‍ കൊണ്ടുപോകാനായി പ്രത്യേക കാറുമുണ്ട്. ഇവര്‍ തന്നെയാണ് തൈമൂറിനൊപ്പം വിദേശത്ത് പോകുന്നതും.
care taker, taimur