മിന്നലാക്രമണ വാര്‍ഷികം ആഘോഷിക്കണമെന്ന് കേന്ദ്രം

പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷികം ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്. മിന്നലാക്രമണത്തിന്റെ രണ്ടാംവാര്‍ഷികദിനമായ സെപ്റ്റംബര്‍ 29ന് ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ആഘോഷപരിപാടികള്‍ നടത്തണമെന്നാണ് സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകളും കാര്‍ഡുകളും തയ്യാറാക്കി അടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ വിലാസത്തില്‍ അയയ്ക്കണം. സ്‌കൂളുകളില്‍ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പരേഡ് നടത്താനും നിര്‍ദേശമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായുംആഘോഷപരിപാടികളില്‍ പങ്കെടുക്കണം. സ്‌കൂളുകളില്‍ നടത്തിയ ആഘോഷപരിപാടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും തെളിവായി വീഡിയോയും ഫോട്ടോകളും സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും മിന്നലാക്രമണ ദിനം ആചരിക്കാന്‍ യുജിസിയും ഉത്തരവിറക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here