20
May 2019
Monday

ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; കൊല്‍ക്കത്തയെ തോല്‍പ്പിച്ചു

ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ട് ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയില്‍ വച്ച് എടികെയെ പരാജയപ്പെടുത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകനായ കോപ്പലാശാനാണ് ഇത്തവണ എടികെയുടെ പരിശീലക സ്ഥാനത്ത്. പോപ്ലാറ്റ്‌നിച്ച്, സ്റ്റൊജാനോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 76-ാം മിനിറ്റിലും 86-ാം മിനിറ്റിലുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ പിറന്നത്.

Loading...
Top