ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു

earthquake indonesi

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും ആയിരക്കണക്കിന് ഭവനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സമുദ്രതീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പാലു നഗരത്തിലെ പ്രധാന ആശുപത്രിക്കു ഭൂകമ്പത്തില്‍ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിക്ക് പുറത്ത് കിടത്തിയാണ് ചികിത്സിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More