വനിതയെ പ്രണയിച്ചിട്ടില്ലെന്ന് റോബര്‍ട്ട്

vanitha

വനിതാ വിജയകുമാറിനെ താന്‍ പ്രണയിച്ചിട്ടില്ലെന്ന് ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ട്. താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലാണെന്നാണ് വനിത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വനിതയെ താന്‍ ഒരിക്കലും പ്രണയിച്ചിട്ടില്ല. വനിതയ്ക്കൊപ്പം ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. അല്ലാതെ ഞങ്ങള്‍ തമ്മില്‍ പ്രണയമില്ല, വനിത പറയുന്നത് പച്ചക്കള്ളമാണെന്നാണ് റോബര്‍ട്ട് പറയുന്നു. ഞാന്‍ വിവാഹിതനാണ്. ഒരു മകളും ഉണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണ്, റോബര്‍ട്ട് പറയുന്നു. അച്ഛന്‍ വിജയ കുമാറിനെതിരെയും വനിത കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അച്ഛന്‍ ഗുണ്ടകളെ ഉപയോഗിച്ച് സ്വന്തം വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് വനിത പറയുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More