ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്

ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്. കനത്ത മഴയാണ് ഇപ്പോള്‍ ജപ്പാനിലെ പല മേഖലകളിലും. യക്കുഷിമ ദ്വീപില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലിയ മഴയും വേലിയേറ്റവുമടക്കം കനത്ത മുന്നറിയിപ്പാണ് ജപ്പാനിലാകെ നല്‍കിയിരിക്കുന്നത്. പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചു. ഒര്‍ക്കിനാവയില്‍ ചുഴലിക്കാറ്റില്‍ അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഈ മേഖലയില്‍ മാത്രം മൂന്നരലക്ഷത്തോളം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്ന് ട്രാമി ജപ്പാന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഗോഷിമയടക്കം നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.