23
Feb 2019
Saturday
Kuttanadu

ഭാര്യയ്ക്ക് അമിത വണ്ണമാണെന്ന് കളിയാക്കിയവരോട് സുജിത്തിന് പറയാനുള്ളത്

sujith bhakthan

സോഷ്യല്‍ മീഡിയയ്ക്ക് വളരെ സുപരിചിതനാണ് സുജിത് ഭക്തന്‍ എന്ന വ്ലോഗറെ. സുജിത്തിനെ മാത്രമല്ല ഈ ജീവിത പങ്കാളി ശ്വേതയേയും എല്ലാവര്‍ക്കും അറിയാം. കാരണം സ്വന്തം വിവാഹവും, വിവാഹ നിശ്ചയവും വരെ ലൈവായി തന്റെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചയാളാണ് സുജിത്ത്. അടുത്തിടെ ഇവര്‍ നടത്തിയ യാത്രകളും അതിന്റെ വിശേഷങ്ങളും ഇരുവരും കൂടിയാണ് വ്ലോഗായി അവതരിപ്പിച്ചതും. എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ ശ്വേതയ്ക്ക് അമിത തടിയാണെന്ന് കാണിച്ച് കുറച്ച് പേര്‍ കമന്റ് ചെയ്തിരുന്നു, കുറച്ച് പേര്‍ വളരെ മോശം കമന്റുകളും എഴുതി പോസ്റ്റ് ചെയ്തു. ഇവര്‍ക്ക് മറുപടിയുമായി സുജിത്തും, ശ്വേതയും നേരിട്ട് എത്തി.

എല്ലാവരും പറയുന്നു, ശ്വേതക്ക് തടി കൂടുതലാണെന്ന്. എനിക്ക് തടിയില്ലേ? തടി മാത്രമെ ഉള്ളൂ, ഈ ഹൃദയം വളരെ ചെറുതാണ്, എനിക്ക് തടി ഇഷ്ടമാണെന്ന് ശ്വേതയെ ചേര്‍ത്ത് പിടിച്ച് പറയുകയാണ് സുജിത്ത്. സുജിത്ത് സംസാരിക്കുന്നതിനിടയില്‍ താനിതിനെയെല്ലാം പോസിറ്റീവായാണ് കാണുന്നതെന്ന് ശ്വേത പറയുന്നുണ്ട്. വീഡിയോ കാണാം

Top