ബ്രൂവറി; പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബിയെന്ന് മന്ത്രി എ.കെ ബാലന്‍

ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് മന്ത്രി എ.കെ ബാലന്‍. കേരളത്തിന് ആവശ്യമായ 25 ശതമാനം മദ്യം പോലും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നില്ല. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ബ്രൂവറികളും ഡിസ്റ്റലറികളും വര്‍ധിപ്പിച്ച് മദ്യം സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. അതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി എ.കെ ബാലന്‍ കോഴിക്കോട് പറഞ്ഞു.
ബ്രൂവറിയില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രിയും രംഗത്തെത്തി. ബ്രൂവറിക്ക് അനുമതി നല്‍കി എന്നതിന്‍റെ അര്‍ത്ഥം ലൈസന്‍സ് നല്‍കി എന്നല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്‍റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചതെന്നും മന്ത്രി പറഞ്ഞു. വിഎസ് ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here