ഐ.എസ്.എല്‍; നോര്‍ത്ത് ഈസ്റ്റ്-ഗോവ മത്സരം സമനിലയില്‍ പിരിഞ്ഞു

എെ.എസ്.എല്‍ അഞ്ചാം സീസണില്‍ നോര്‍ത്ത് ഈസ്റ്റും ഗോവയും തമ്മിലുള്ള മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ഫെഡ്റിക്കോ ഗലീഗോയുടെ ഗോളിലൂടെയാണ് ടീം ലീഡ് നേടിയത്. പക്ഷെ, പതിനാലാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസിലൂടെ ഗോവ സമനില ഗോള്‍ നേടി. മുപ്പത്തിയെട്ടാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് മത്സരത്തിലെ തന്‍റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ മുന്‍തൂക്കം ഗോവക്കായി. ആദ്യ പകുതിയിലെ സ്കോര്‍ ഗോവ 2-1 നോര്‍ത്ത് ഈസ്റ്റ്.
ആദ്യ പകുതിയിലെ മുന്നേറ്റം ഗോവ രണ്ടാം പകുതിയിലെ തുടക്കത്തിലും തുടര്‍ന്നു. പക്ഷെ, ബാര്‍ത്തലോമിയോ ഒഗ്ബച്ചെയിലൂടെ അമ്പത്തിമൂന്നാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here